Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teenage Girl

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു; ക്ഷേ​ത്ര പൂ​ജാ​രി അ​റ​സ്റ്റി​ൽ

കൊ​ല്ലം: കൗ​മാ​ര​ക്കാ​രി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ക്ഷേ​ത്ര പൂ​ജാ​രി അ​റ​സ്റ്റി​ൽ. കൊ​ല്ലം ചി​ത​റ കു​റ​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

16കാ​രി​ക്ക് നേ​രെ​യാ​ണ് ലൈം​ഗീ​ക അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ൽ ഇ​യാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ലാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ദ്യ പീ​ഡ​നം. വി​വ​രം വീ​ട്ടു​കാ​രോ​ട് പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ കു​ട്ടി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ക്കു​ക​യും കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലെ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം കു​ട്ടി പു​റ​ത്തു​പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചി​ത​റ കു​റ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​ഭി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ക്‌​സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Up